---
title: "ആയുർവേദ തിരുമ്മൽ കേന്ദ്രത്തിൻ്റെ മറവിൽ അനാശാസ്യം ; മാഹിയിൽ ബംഗളൂരു സ്വദേശിനിയും, നടത്തിപ്പുകാരനും അറസ്റ്റിൽ, സ്ഥാപനം അടച്ചു പൂട്ടി"
english_title: "Immorality in the guise of Ayurvedic massage center; In Mahi, Bengaluru native, operator arrested, establishment closed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/99238/Immorality in the guise of Ayurvedic massage center; In Mahi, Bengaluru native, operator arrested, establishment closed"
published_at: "2023-02-24T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f83220d2a5b_download.jpeg"
keywords: []
---

# ആയുർവേദ തിരുമ്മൽ കേന്ദ്രത്തിൻ്റെ മറവിൽ അനാശാസ്യം ; മാഹിയിൽ ബംഗളൂരു സ്വദേശിനിയും, നടത്തിപ്പുകാരനും അറസ്റ്റിൽ, സ്ഥാപനം അടച്ചു പൂട്ടി

> **Lead Summary:**  ഹൈടെക് ആയുർവ്വേദ തിരുമ്മൽ കേന്ദ്രത്തിന്റെ മറവിൽ അനാശാസ്യ പ്രവർത്തനം നടത്തിവരുന്ന മാഹി റെയിൽവെ സ്റ്റേഷൻ റോഡിൽ പ്രവർത്തിക്കുന്ന ആയുർ പഞ്ചകർമ്മ സ്പാ മസാജ് സെന്റർ മാഹി സി.ഐ. ശേഖർ അടച്ചുപൂട്ടി. ഉടമ കണ്ണൂർ പള്ളിക്കുന്ന് സ്വദേശി ഷാജി യെ അറസ്റ്റ് ചെയ്തു. ഇയാൾക്കൊപ്പം കർണ്ണാടക സ്വദേശിനിയായ പെൺകുട്ടിയുമുണ്ടായിരുന്നു. സെൻ്ററിൻ്റെ പേരിൽ ആരംഭിച്ച വാട്സാപ്പ് ഗ്രൂപ്പുകളിൽ കൂടിയാണ് യുവതിയുടെ ഫോട്ടോ കാണിച്ച് പണമുറപ്പിച്ച് വാണിഭം നടത്തിയിരുന്നത്. ഫോൺ വഴിയാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്. മണിക്കൂറിന് രണ്ടായിരം രൂപയാണ് ഈടാക്കുന്നത്. കസ്റ്റമറോട് സ്ഥാപനം എവിടെയാണെന്ന് കൃത്യമായി പറ യില്ല. മാഹി പള്ളിക്ക് സമീപം എത്തിച്ചേരാനാണ് ആവശ്യപ്പെടുക. അവിടെ കാത്തു നിൽക്കുന്ന ആൾ കസ്റ്റമറെ തിരുമ്മൽ കേന്ദ്രത്തിലെത്തിക്കും. കേരളം, കർണ്ണാടക മണിപ്പൂർ, ബംഗാൾ, ആസാം മേഖലയിൽ നിന്നുള്ളപെൺ കുട്ടികളെയാണ് ഇവർ പ്രധാനമാ യും കൊണ്ടുവരുന്നത്. ഓരോ ആ ഴ്ചയിലും കേരളത്തിൽ ഇതുപോലെ പ്രവർത്തിക്കുന്നഅനാശാസ്യകേ ന്ദ്രങ്ങളിലേക്ക് പെൺകുട്ടികളെമാറ്റും. അവിടെ നിന്ന് പുതിയവരെ ഇവിടേക്ക് കൊണ്ടുവരികയും ചെയ്യും. കസ്റ്റഡിയിലുള്ള ന പൊലീസ് ടത്തിപ്പുകാരന്റെ ഫോണിലേക്ക് കസ്റ്റമർമാരുടെ നിലയ്ക്കാത്ത ഫോൺകോളുകൾ വന്നു കൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ഇവരിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അടുത്തകാലത്ത് പ്രവർത്തന മാരംഭിച്ച ഈ സ്ഥാപനത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെത്തു ടർന്നാണ് പൊലീസ് ഷേഡോ വർക്ക് നടത്തി സമർത്ഥമായി ഇവരെ പിടികൂടി സ്ഥാപനം അടപ്പിച്ചത്. മയ്യഴിയിലെ മറ്റ് ചില ലോഡ്ജു കളിലും അനാശാസ്യം നടക്കുന്നതായി പൊലീസിന് വിവരം ലഭി ച്ചിട്ടുണ്ട്. അനാശാസ്യം നടത്തുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് 3 പേർ കൂടി പിടിയിലാകാനുണ്ട്.

## Article Content

 ഹൈടെക് ആയുർവ്വേദ തിരുമ്മൽ കേന്ദ്രത്തിന്റെ മറവിൽ അനാശാസ്യ പ്രവർത്തനം നടത്തിവരുന്ന മാഹി റെയിൽവെ സ്റ്റേഷൻ റോഡിൽ പ്രവർത്തിക്കുന്ന ആയുർ പഞ്ചകർമ്മ സ്പാ മസാജ് സെന്റർ മാഹി സി.ഐ. ശേഖർ അടച്ചുപൂട്ടി. ഉടമ കണ്ണൂർ പള്ളിക്കുന്ന് സ്വദേശി ഷാജി യെ അറസ്റ്റ് ചെയ്തു. ഇയാൾക്കൊപ്പം കർണ്ണാടക സ്വദേശിനിയായ പെൺകുട്ടിയുമുണ്ടായിരുന്നു. സെൻ്ററിൻ്റെ പേരിൽ ആരംഭിച്ച വാട്സാപ്പ് ഗ്രൂപ്പുകളിൽ കൂടിയാണ് യുവതിയുടെ ഫോട്ടോ കാണിച്ച് പണമുറപ്പിച്ച് വാണിഭം നടത്തിയിരുന്നത്. ഫോൺ വഴിയാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്. മണിക്കൂറിന് രണ്ടായിരം രൂപയാണ് ഈടാക്കുന്നത്. കസ്റ്റമറോട് സ്ഥാപനം എവിടെയാണെന്ന് കൃത്യമായി പറ യില്ല. മാഹി പള്ളിക്ക് സമീപം എത്തിച്ചേരാനാണ് ആവശ്യപ്പെടുക. അവിടെ കാത്തു നിൽക്കുന്ന ആൾ കസ്റ്റമറെ തിരുമ്മൽ കേന്ദ്രത്തിലെത്തിക്കും. കേരളം, കർണ്ണാടക മണിപ്പൂർ, ബംഗാൾ, ആസാം മേഖലയിൽ നിന്നുള്ളപെൺ കുട്ടികളെയാണ് ഇവർ പ്രധാനമാ യും കൊണ്ടുവരുന്നത്. ഓരോ ആ ഴ്ചയിലും കേരളത്തിൽ ഇതുപോലെ പ്രവർത്തിക്കുന്നഅനാശാസ്യകേ ന്ദ്രങ്ങളിലേക്ക് പെൺകുട്ടികളെമാറ്റും. അവിടെ നിന്ന് പുതിയവരെ ഇവിടേക്ക് കൊണ്ടുവരികയും ചെയ്യും. കസ്റ്റഡിയിലുള്ള ന പൊലീസ് ടത്തിപ്പുകാരന്റെ ഫോണിലേക്ക് കസ്റ്റമർമാരുടെ നിലയ്ക്കാത്ത ഫോൺകോളുകൾ വന്നു കൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ഇവരിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അടുത്തകാലത്ത് പ്രവർത്തന മാരംഭിച്ച ഈ സ്ഥാപനത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെത്തു ടർന്നാണ് പൊലീസ് ഷേഡോ വർക്ക് നടത്തി സമർത്ഥമായി ഇവരെ പിടികൂടി സ്ഥാപനം അടപ്പിച്ചത്. മയ്യഴിയിലെ മറ്റ് ചില ലോഡ്ജു കളിലും അനാശാസ്യം നടക്കുന്നതായി പൊലീസിന് വിവരം ലഭി ച്ചിട്ടുണ്ട്. അനാശാസ്യം നടത്തുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് 3 പേർ കൂടി പിടിയിലാകാനുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/99238/Immorality in the guise of Ayurvedic massage center; In Mahi, Bengaluru native, operator arrested, establishment closed)